ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ മര്യാദയ്ക്ക് പെരുമാറണം; തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുത്’: കോടതി
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോടു ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി.
ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്നു ഭക്തർക്കു നേരിടേണ്ടിവന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം.ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും
സമചിത്തതയോടെ പെരുമാറണമെന്നും കോടതി നിർദേശിച്ചു. എന്തു പ്രകോപനമുണ്ടായാലും തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുത്. നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പ് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഹർജി തീർപ്പാക്കി.





+ There are no comments
Add yours