ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയിട്ട് ഒരാഴ്ച.. വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.

Estimated read time 0 min read

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന സിമി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

+ There are no comments

Add yours