ഇറാൻ-ഇസ്രയേൽ സംഘർഷം…ഓപ്പറേഷൻ സിന്ധു തുടരുന്നു..ഇന്ത്യൻ വിദ്യാർഥികളെ  നാട്ടിലെത്തിച്ചു.

Estimated read time 1 min read

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 110 വിദ്യാർഥികളാണ് ഡൽഹിയിൽ എത്തിയത്. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് വിദ്യാർഥികളെ നാട്ടിലെത്തിച്ചത്.

ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 90 വിദ്യാർഥികൾ ജമ്മു കശ്‌മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ നിന്ന് സുരക്ഷിതമായി അതിർത്തിയിലൂടെ അർമേനിയയിൽ എത്തിച്ച ശേഷം ഡൽഹിയിൽ എത്തിക്കുകയുമായിരുന്നു. ഡൽഹിയിൽ എത്തുന്നവരെ നാട്ടിലേക്ക് എത്തിക്കാനും ജമ്മുകശ്‌മീർ സ്റ്റുഡന്റ് അസോസിയേഷൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

+ There are no comments

Add yours