വ്യാപാരസ്ഥാപനങ്ങളിൽ വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Estimated read time 1 min read

വ്യാജ Google Pay സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി Google Payയിലൂടെ പണമടച്ചെന്ന കാണിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. കടലുണ്ടി ആനങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനാവായ സ്വദേശിയായ വിഷ്‌ണുവാണ് പിടിയിലായത്. പണം ലഭ്യമായ വിവരം അനൗൺസ് ചെയ്യുന്ന മെഷീൻ ഇല്ലാത്ത ചെറുകിട കച്ചവടസ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ചാണ് ഇയാൾ തട്ടിപ്പുനടത്തിയത്

+ There are no comments

Add yours