മാളയിലെ സിനഗോഗ് സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം                     ബെന്നി
ബഹനാൻ എം പി

Estimated read time 1 min read

മാളയിലെ സിനഗോഗ് സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം                     ബെന്നി
ബഹനാൻ എം പി

മാളയിലെ അതിപുരാതനമായ സിനഗോഗ് കാലവർഷത്തിൽ തകർന്നത് പുനർനിർമ്മിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.
മുസരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചരിത്ര സ്മാരകമായ സിനഗോഗ് പുനരുദ്ധരിച്ച് നിലനിർത്തുന്നതിന് സർക്കാർ 75ലക്ഷം രൂപ വകയിരുത്തിയത്   കൃത്യമായി വിനിയോഗിക്കാത്തതാണ് കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പേ ചരിത്രസ്മാരകമായ സിനഗോഗ് തകരുന്നതിനിടയാക്കിയത് എന്ന് സംശയിക്കുന്നു. സിനഗോഗ് സംരക്ഷണത്തിനായി അനുവദിച്ച തുക ചെലവഴിച്ചത് സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തുന്നതിന്  മുഖ്യമന്ത്രി നടപടി സ്വീകരിക്കണം.   ഏറെ പ്രാധാന്യമുള്ള സിനഗോഗ് സംരക്ഷിച്ച്  ചരിത്രമ്യൂസിയമാക്കി മാറ്റി പുതിയ തലമുറയ്ക്ക് കൈമാറുന്നതിനുള്ള ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് തകര്‍ന്ന സിനഗോഗ് സന്ദര്‍ശിച്ചുകൊണ്ട്  ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.

+ There are no comments

Add yours