വിരാട് കോഹ്ലിയെ ട്രോളി കിടിലൻ വീഡിയോയുമായി കേരള പോലീസ്

Estimated read time 1 min read

അതിപ്പോ ഏത് ‘കിംഗ്’ ആണേലും ശരി, പോര് ഏറ്റെടുത്ത് കേരള പൊലീസ്

ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ സൂപ്പർതാരം വിരാട് കോഹ്ലിയും ഓസീസ് ഓപ്പണർ കോൺസ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ച് കേരളാ പോലീസ്. കോഹ്ലിയുടെ വരവിനെ റോങ് സൈഡിലൂടെ വരുന്ന വാഹനമായും കോൺസ്റ്റാസിന്റേത് നേരെ പോകുന്നതുമായ വാഹനവുമായാണ് കേരള പൊലീസ് ചിത്രീകരിച്ചത്. കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച വീഡിയോ ഇപ്പൊ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

+ There are no comments

Add yours