ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Estimated read time 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആറ് തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് മടങ്ങുകയായിരുന്ന ട്രാൻസ്ഭാരത് കമ്പനിയുടെ ചാർട്ടേർഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. വിവരം ലഭിച്ചയുടൻ തന്നെ പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, ദുരന്തനിവാരണ സേന (SDRF) എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

+ There are no comments

Add yours