മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു

Estimated read time 0 min read



സർവ്വകക്ഷി അനുശോചന യോഗം നടത്തി..

മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സർവ്വകക്ഷി അനുശോചന യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായി. മുതിർന്ന കോൺഗ്രസ്സ് നേതാവ് ആന്റണി പയ്യപ്പിള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. സർവ്വകക്ഷി നേതാക്കളായ സേതുമാധവൻ (സി.പി.എം) ടി.എൻ.വേണു (സി.പി.ഐ) പി.ഐ. നിസാർ (മുസ്ലിംലീഗ്) പി.എസ്.ശ്രീജിത് ( ബി.ജെ.പി) ഇ.എസ്.ശശിധരൻ (എൻ.സി.പി) അഖിലേശ്വരൻ (ആർ.ജെ.ഡി)
കോൺഗ്രസ്സ് നേതാക്കളായ ടി.എസ്.ഷാജി,ജിജോ അരീക്കാടൻ, സി.കെ.യുധിമാസ്റ്റർ, വി.എസ്.അരുൺരാജ്, സുഭാഷ് പനങ്ങാടൻ, സി.എം.രവീന്ദ്രൻ, സുഹറകരീം,  കെ.പി.പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

പി.വി.സലാം, ടോണി കണ്ണായി, ജെറോം കരിമാലിക്കൽ, വിശ്വനാഥൻ തൃപ്പേക്കുളത്ത്, സലാം അരീപ്പുറത്ത്, അസീസ് താനത്തുപറമ്പിൽ, എം.എ.സുലൈമാൻ, മുഹമ്മദ് മുടവൻകാട്ടിൽ, വി.കെ.മൂസക്കുട്ടി, സിദ്ദീഖ് കാരപറമ്പിൽ,  അബ്ദുൾസലാം, ഓമനവിശ്വനാഥൻ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

+ There are no comments

Add yours