തിരുവനന്തപുരം: വർക്കലയിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയിരൂർ സ്വദേശിനിയായ ജിഷയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും പതിനൊന്ന് ദിവസം പിന്നിടുമ്പോഴാണ് ഈ ദാരുണസംഭവം. വർക്കല സ്വദേശിയായ അജിയാണ് ജിഷയുടെ ഭർത്താവ്.
വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം വർക്കലയിലെ വീട്ടിലായിരുന്നു ജിഷ താമസിച്ചിരുന്നത്. ഇരുവരും മാത്രമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ ജിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
നിലവിൽ ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. സംസ്ഥാന സർക്കാരിന്റെ ഹെൽപ്പ്ലൈൻ നമ്പരുകൾ: ദിശ- 1056, 0471-2552056




+ There are no comments
Add yours