ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്സിംങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Estimated read time 0 min read

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്സിംങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരമ്പ്ര സ്വദേശി ഡീന ജോൺ (51) ആണ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തക ഗുളികകൾ തട്ടികളഞ്ഞിരുന്നതിനാൽ കുറച്ച് ഗുളികകൾ മാത്രമാണ് അകത്ത് പോയത്.

ക്രിസ്തുമസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാൽ നിർബന്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിർദേശം ഉള്ളതിനാൽ ലീവ് നൽകാൻ സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞെന്ന് ഡീന പറയുന്നു. പക്ഷെ ഡീന ലീവിൽ പോയി. ഇതിനോട് അനുബന്ധിച്ച് സൂപ്രണ്ട് ഡീനയ്ക്ക് മെമ്മോ നൽകുകയായിരുന്നു.

+ There are no comments

Add yours