സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. പരാതി നൽകിയത് അമ്മ

Estimated read time 0 min read

വീട് കുത്തി തുറന്ന് മോഷണം; അമ്മ നൽകിയ പരാതിയിൽ അന്വേഷണം എത്തിനിന്നത് മകനിൽ


സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊച്ചി പെരുമ്പാവൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം പിറന്നാൾ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ആലുവ കീഴ്മാട് മേപ്പറമ്പത്ത് ആസിഫ് (19) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും തൃക്കളത്തൂർ സ്വദേശിയുമായ എൽദോ കെ. വർഗീസിനെയും(35) പൊലീസ് പിടികൂടി.

+ There are no comments

Add yours