കൊച്ചി: നഗരത്തിൽ ഡി.ജെ പാർട്ടിക്കിടെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് മദ്യവിൽപന നടത്തിയ സ്വകാര്യ ഹോട്ടലിനെതിരെ കേസ്. കടവന്ത്ര എളംകുളത്ത് പ്രവർത്തിക്കുന്ന റാഡിസൺ ബ്ലൂ (Radisson Blu) ഹോട്ടലിനെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്.
പരസ്യം നൽകി മദ്യസൽക്കാരം സംഘടിപ്പിച്ചതിനാണ് ഹോട്ടലിനെതിരെ പ്രധാനമായും കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, അനുവദിക്കപ്പെട്ട ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഡി.ജെ പാർട്ടി നടത്തിയതിനും കേസുണ്ട്. ഹോട്ടലിൽ പരിശോധന നടത്തിയ പോലീസ് ഡി.ജെ പാർട്ടിക്കായി ഉപയോഗിച്ച ഉപകരണങ്ങളും മറ്റ് വസ്തുക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കടവന്ത്ര പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.




+ There are no comments
Add yours