ഗ്യാസ് സ്റ്റൗവിലെ കറ കളയാൻ ബുദ്ധിമുട്ടുകയാണോ? ഈ എളുപ്പവഴികൾ പരീക്ഷിച്ചു നോക്കൂ

Estimated read time 0 min read

അടുക്കളയിലെ കറപിടിച്ച ഗ്യാസ് സ്റ്റൗ പലർക്കും ഒരു വലിയ തലവേദനയാണ്. എത്ര വൃത്തിയാക്കിയാലും ചില കറകൾ പോകണമെന്നില്ല. ഇത് പാചകം ചെയ്യാനുള്ള താല്പര്യത്തെപ്പോലും ബാധിച്ചേക്കാം. എന്നാൽ ഗ്യാസ് സ്റ്റൗവിലെ കറകൾ എളുപ്പത്തിൽ അകറ്റാനും എപ്പോഴും പുതിയതുപോലെ സൂക്ഷിക്കാനും സഹായിക്കുന്ന ചില പൊടിക്കൈകൾ താഴെ പറയുന്നവയാണ്:

  • അഴുക്ക് അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക: കറകൾ അടിഞ്ഞുകൂടി വലിയ പാടുകളാകാൻ കാത്തിരിക്കരുത്. ദിവസവും പാചകം കഴിഞ്ഞയുടൻ തന്നെ ഗ്യാസ് സ്റ്റൗ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഇത് ജോലിഭാരം കുറയ്ക്കും.
  • വിനാഗിരിയും ബേക്കിങ് സോഡയും: ഗ്യാസ് സ്റ്റൗവിലെ കടുത്ത കറകൾ അകറ്റാൻ ഏറ്റവും മികച്ച മാർഗ്ഗമാണിത്. വിനാഗിരിയും ബേക്കിങ് സോഡയും ചേർത്ത് മിശ്രിതമാക്കി, മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് കറയുള്ള ഭാഗങ്ങളിൽ ഉരച്ചുകഴുകാവുന്നതാണ്.
  • ഗ്ലാസ് ടോപ്പ് സ്റ്റൗവുകൾക്ക്: നിങ്ങൾ ഉപയോഗിക്കുന്നത് ഗ്ലാസ് ടോപ്പുള്ള ഗ്യാസ് സ്റ്റൗ ആണെങ്കിൽ ബേക്കിങ് സോഡ ഒഴിവാക്കുന്നതാണ് നല്ലത്. സ്ക്രാച്ചുകൾ വീഴാതിരിക്കാൻ ബേക്കിങ് സോഡയ്ക്ക് പകരം വിനാഗിരിയും സാധാരണ ഡിഷ് വാഷ് സോപ്പും ഉപയോഗിച്ച് വൃത്തിയാക്കാം.
  • നന്നായി ഉണക്കാൻ ശ്രദ്ധിക്കുക: ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ബർണറുകൾ ഉൾപ്പെടെ എല്ലാ ഭാഗങ്ങളും വിട്ടുപോകാതെ ശ്രദ്ധിക്കണം. വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം, ഈർപ്പം പൂർണ്ണമായും മാറുന്നതുവരെ തുണികൊണ്ട് തുടച്ച് നന്നായി ഉണക്കിയെടുക്കേണ്ടതും അത്യാവശ്യമാണ്.

+ There are no comments

Add yours