കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ സാജു (34) എന്നിവരാണ് മരിച്ചത്. മൂവരും ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സാജുവിനെയും ഭാര്യ അനുവിനെയും കിടപ്പുമുറിയിലും, മകൻ സവിനെ വീടിന്റെ സ്റ്റോർ റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കുന്ന മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി സർക്കാരിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പറായ 1056 എന്ന ടോൾ ഫ്രീ നമ്പറിലോ 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക.)




+ There are no comments
Add yours