30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സ്വന്തം അച്ഛനെ തലക്കടിച്ചുകൊന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (60) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണയും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
അച്ഛനെ കൊലപ്പെടുത്തി അപകടമരണമാക്കി മാറ്റാനായിരുന്നു മകന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസിന്റെ പിറ്റേ ദിവസം, ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.


+ There are no comments
Add yours