യമുനയിൽ ലയിച്ച് മൻമോഹൻ സിംഗ്
അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗിന്റെ ചിതാഭസ്‌മം യമുനാ നദിയിൽ ഒഴുക്കി. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംസ്കാരത്തിന്റെ വിവാദങ്ങൾക്കിടയിലാണ് ചടങ്ങ്. ഇന്നലെയായിരുന്നു പൂർണ്ണ സൈനിക ബഹുമതികളോടെ മൻമോഹൻ സിംഗിന് രാജ്യം വിട നൽകിയത്. ദില്ലി നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.


+ There are no comments
Add yours