കോൺഗ്രസ് ഭരിക്കുന്ന സർവ്വീസ് സഹകരണ ബാങ്കിൽ ജീവനക്കാരായ കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിട്ടു. മാള കോൺഗ്രസ് ഭരിക്കുന്ന മാള സർവ്വീസ് സഹകരണ ബാങ്കിൽ ജീവനക്കാരായിരുന്ന കോൺഗ്രസ് പ്രവർത്തകനു० മുൻ യൂത്ത് കോൺഗ്രസ്സ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി വിനയൻ മ०ഗലപ്പിള്ളി കോൺഗ്രസ് പ്രവർത്തകൻ സജീവ് വികെ എന്നിവരെ ഇക്കഴിഞ്ഞ നവ०ബർ 22ന് ഭരണമേറ്റ ഭരണ സമിതി പിരിച്ചു വിട്ടു. പിരിച്ചു വിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ മാള സർവ്വീസ് സഹകരണ ബാങ്കിലേക്ക് മാർച്ചു० ധർണ്ണയു० നടത്തുവാനു० ബാങ്കിലെ വ്യാജ വായ്പകളെയു० ബിനാമി വായ്പകളെ കുറിച്ച് അന്വേഷിക്കുവാൻ മുഖ്യമന്ത്രിക്കു० സഹകരണ വകുപ്പിന് പരാതി നൽകുവാനു० സഹകരണ ബാങ്കിലെ ക്രമകേടുകളെ കുറിച്ച് അന്വേഷിക്കുവാനായി ഹൈകോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകുവാനു० കെപിഎ०എസ് മാള യൂണിയൻ വൈസ് പ്രസിഡണ്ട് പിസി സുബ്രൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ० തീരുമാനിച്ചു. മാള സർവ്വീസ് സഹകരണ ബാങ്കിൽ മൂല്യമല്ലാത്ത വസ്തുക്കൾ പണയമായി സ്വീകരിച്ചു० ബിനാമി ലോൺ എടുത്തു० ലോൺ എടുക്കാത്ത വ്യക്തികളുടെ പേരിൽ വ്യാജ ഒപ്പിട്ട് പണ० എടുത്ത ജീവനക്കാരായ ഡോജൊ ഡേവീസ്, കെബി സജീവൻ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തതിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു. ഡൊജൊ ഡേവീസ് സഹകരണ ബാങ്കിൻറെ മുൻ ഭരണ കാലത്ത് കുടു०ബാ०ഗങ്ങളുടെ പേരിൽ വായ്പ എടുത്തിരുന്നു. അത് പലിശയടക്ക० 40 ലക്ഷ० രൂപ ആയപ്പോൾ ബാങ്ക് ഇയാൾക്കെതിരെ ആർബിട്രേഷൻ നടപടി ആയപ്പോൾ അയാൾ വീടുകളിൽ കയറിയിറങ്ങി പറഞ്ഞു. ബാങ്ക് പൊളിയുവാൻ പോകുന്നു. നിക്ഷേപങ്ങൾ പിൻവലിച്ചു കൊള്ളുവാൻ. ഇത് കേട്ടപ്പോൾ പലരും നിക്ഷേപം പിൻവലിച്ചു. അതു കാരണം സർവ്വീസ് സഹകരണ ബാങ്കിന് മോശ० സ്ഥിതിയായി.പിന്നീട് ഡോജൊ ഡേവീസിനേയു० സജീവനേയു० തിരിച്ചെടുത്തു. എന്നാൽ വിനയൻ മ०ഗലപ്പിള്ളിയേയു० സജീവനേയു० പിരിച്ചു വിട്ടത് ബാങ്കിൻറെ പട്ടിക ജാതിക്കാരോടുള്ള അവഗണനയെന്ന് കെപിഎ०എസ് ൻറെ പരാതി.


+ There are no comments
Add yours