മലയാളി കർഷകർക്ക് ആശ്വാസം
നാളികേരത്തിന് പിന്നാലെ ഏത്തവാഴക്കുലയുടെയും വില കൂടി. ഇത് കർഷകർക്ക് ആശ്വാസമായി. മാസങ്ങൾക്കു മുമ്പ് നാടൻ കുലയ്ക്ക് കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 60 മുതൽ 70 രൂപ വരെ ലഭിക്കുന്നുണ്ട്. കച്ചവടക്കാർക്ക് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെ നിരക്കിലാണ് കർഷകർ വിൽക്കുന്നത്. നാടൻ ഏത്തക്കുലയ്ക്ക് 100 രൂപ വരെ വാങ്ങുന്നവരും ഉണ്ട്. വരും ദിവസങ്ങളിൽ വില ഉയരുമെന്നും നൂറുകടക്കുമെന്നുമാണ് സൂചന.
ഏത്തവാഴക്കുല കർഷകർക്ക് ആശ്വാസം

+ There are no comments
Add yours