വീണ്ടും ആകാശ എയറിനെതിരെ ഡിജിസിഎ നടപടി.

Estimated read time 0 min read

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ ആയ ആകാശ എയറിനെതിരെ ഡിജിസിഎ നടപടി. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്‌ച വരുത്തിയതിന്റെ പേരിൽ ആണ് നടപടി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുംബൈയിലെ ആകാശ എയറിൽ നടത്തിയ റെഗുലേറ്ററി ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. യോഗ്യത നേടിയിട്ടില്ലാത്ത സിമുലേറ്ററുകളിലാണ് ആകാശ എയർ പരിശീലനം നടത്തുന്നതായാണ് കണ്ടെത്തിയത്. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറും പരിശീലന ഡയറക്ടറും “സിവിൽ ഏവിയേഷൻ നിർദേശങ്ങൾ (സിഎആർ) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം കാണിച്ചാണ് നടപടി.

+ There are no comments

Add yours