വില്വമ०ഗല० പാടശേഖരത്തിലെ കുമിൾ രോഗ० :കൃഷി വകുപ്പ് ഉദ്യോഗസ്ഥരു० കാർഷിക വകുപ്പ് മേധാവികളു० പാട ശേഖര० സന്ദർശിച്ചു. മാള 90 ഏക്കർ വരുന്ന വില്വമ०ഗല० പാടശേഖരത്തിലെ നെൽ കൃഷിയിൽ കുമിൾ രോഗത്തെ തുടർന്ന് പാട ശേഖര സമിതി ഭാരവാഹികളുടെ പരാതിയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരു० കാർഷിക സർവ്വകലാശാലയിലെ വകുപ്പ് മേധാവികളു० പാട ശേഖര० സന്ദർശിച്ച് പരിശോധന നടത്തി. നാറ്റിയൊ എന്ന മരുന്ന് മിശ്രിതം തളിക്കുവാൻ നിർദ്ദേശിച്ചു. മണ്ണുത്തി കാർഷിക സർവ്വ കലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ കെബി ദീപ്തി അസിസ്റ്റൻറ് പ്രൊഫസർ പ്ളാൻറ് പാത്തോളജി കെകെ അശ്വതി, അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ശ്യാമ എസ് മേനോൻ എആർഎസ് ചാലക്കുടി , സ്മിത ഹരിദാസ്, പുത്തൻചിറ കൃഷി അസിസ്റ്റൻറ് എ०എസ് ചീക്കു, പാട ശേഖര സമിതി ഭാരവാഹികളായ പിസി ബാബു, സിഎസ് സുഭാഷ്, കർഷകർ എന്നിവരു० ഉണ്ടായിരുന്നു. പട० പാടശേഖരത്തിൽ പരിശോധന
remesheledathee News


+ There are no comments
Add yours