അംഗനവാടികൾക്ക് 5.75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു..

Estimated read time 0 min read

അംഗനവാടികൾക്ക് 5.75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു

പുത്തൻചിറ: പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി 5,75,000 രൂപ വികസന ഫണ്ടിൽ നിന്നും ചെലവഴിച്ച് അംഗനവാടികൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, വാട്ടർ പ്യൂരിഫയർ, വെയിങ് മെഷീൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും ഉപകരണ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വി. എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രഹ്ന സഞ്ചൽ സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജു ടി എസ്, സി എൻ പ്രദീപ്കുമാർ, പി സി ബാബു, എ എൻ രേണുക . ജോപ്പി മങ്കിടി യാൻതുടങ്ങി മറ്റു വാർഡ് മെമ്പർമാരും ആശംസകൾ അറിയിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിനി ജോർജ്, അംഗനവാടി പ്രവർത്തകർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജിൽഷ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

.

+ There are no comments

Add yours