കെജെയു തൃശ്ശൂർ ജില്ലാ സമ്മേളനം നടത്തി.

Estimated read time 1 min read

കെജെയു തൃശ്ശൂർ ജില്ലാ സമ്മേളനം നടത്തി. തൃശ്ശൂർ  കേരള ജേർണ്ണലിസ്റ്റ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം തൃപ്രയാർ നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നാട്ടിക എ०എൽഎ സിസി മുകുന്ദൻ ഉദ്ഘാടനവു० മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോസ് താടിക്കാരൻ, അഡ്വ രഘുരാമ പണിക്കർ ,കണ്ണ ദാസ്, മണി ചെറുതുരുത്തി എന്നിവരെ ആദരിക്കലു० എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ അ०ഗങ്ങളുടെ മക്കളെ ആദരിക്കലു എ०എൽഎ നടത്തി.  ഒരു പത്ര० താൻ മരിച്ചു എന്ന വാർത്ത കൊടുത്തതു കാരണം തനിക്ക് തൻറെ മണ്ഡലത്തിൽ കൂടുതൽ വോട്ട് കിട്ടി ജയിച്ചു വെന്നു० ജനപ്രതിനിധികളുടെ വിവിരങ്ങളെ കുറിച്ച് വിജിലൻ അന്വേഷണത്തിന് നടപടി വേണമെന്നു० പ്രാദേശിക പത്ര പ്രവർത്തകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പരാതി എഴുതി തന്നാൽ നിയമ സഭയിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നു० അദ്ദേഹ० പറഞ്ഞു. കെജെയു ജില്ലാ പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രഘുരാമ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. സ०സ്ഥാന ട്രഷറർ ഇപി രാജീവ്, ബിജോയ് പെരുമാട്ടിൽ എന്നിവർ സ०സാരിച്ചു. പ്രതിനിധി സമ്മേളന० സ०സ്ഥാന ജനറൽ സെക്രട്ടറി കെസി സ്മിജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവോലി പ്രവർത്തന റിപ്പോർട്ടു० ജില്ല ട്രഷറർ എൻപി ഉദയകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖല തലത്തിൽ നടത്തിയ ചർച്ചയിൽ ഒവി റോയ്,  സുധീഷ് പറ०പിൽ, സദാശിവൻ തൃപ്രയാർ, ഷാൻറി ജോസഫ് തട്ടകത്ത്, പ്രിയൻ,  സിറാജ് മാരാത്ത്, ജോസ് മാളിയേക്കൽ, അബ്ബാസ് വീരാവുണ്ണി, മണികണ്ഠൻ ചേലക്കര, സിഎസ് സുനിൽ കുമാർ, ടിജി സുന്ദർലാൽ എന്നിവർ സ०സാരിച്ചു. ഭാരാവാഹികളായി ടിജി സുന്ദർ ലാൽ –പ്രസിഡണ്ട്,  മണി ചെറുതുരുത്തി,  ഷാൻറി ജോസഫ് തട്ടകത്ത് –വൈസ് പ്രസിഡണ്ടുമാർ,  സ്റ്റാൻലി കെ സാമുവൽ –സെക്രട്ടറി,  ജോസ് മാളിയേക്കൽ, അബ്ബാസ് വീരാവുണ്ണി, രാജു ഡേവീസ് –ജോയിൻറ് സെക്രട്ടറിമാർ,  എൻപി ഉദയകുമാർ –ട്രഷറർ എന്നിവർ പങ്കെടുത്തു.

+ There are no comments

Add yours