മൻമോഹൻ സിങിന്   വിട നൽകാൻ ഒരുങ്ങി രാജ്യം

Estimated read time 1 min read

മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. നിഗം ബോധ്ഘട്ടിൽ രാവിലെ 11.45ന് സൈനിക ബഹുമതികളോടെ ആണ് സംസ്കാര ചടങ്ങ്. നിലവിൽ ദില്ലി മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിലുള്ള മൻമോഹൻ്റെ മൃതദേഹം രാവിലെ 8 മണിയോടെ AICC ആസ്ഥാനത്ത് എത്തിക്കും. 8.30 മുതൽ 9.30 വരെയാണ് ഇവിടെ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോകുക.

+ There are no comments

Add yours