കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവൻ സ്വർണം നഷ്‌ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണമാണ് നഷ്ടമായത്.
ബുധനാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോൾ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബന്ധുവീട്ടിൽ പോയിരുന്ന മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിൻ്റെ ഭാഗമായി വീട്ടിലെ അലമാരകൾ മുഴുവൻ കുത്തിപ്പൊളിച്ച നിലയിലാണ്.


+ There are no comments
Add yours