ഹരിയാന മുൻ മുഖ്യമന്ത്രി ഒപി ചൗതാല അന്തരിച്ചു
ഹരിയാനയുടെ മുൻ മുഖ്യമന്ത്രിയും INLD നേതാവുമായ ഒപി ചൗതാല അന്തരിച്ചു. ഹൃദയ സ്തംഭനത്തിനെ തുടർന്ന് ഗുർഗാവോണിലുള്ള വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 89 വയസുള്ള ചൗതാല വാർധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1989ൽ ആണ് അദ്ദേഹം ആദ്യമായി ഹരിയാനയുടെ മുഖ്യമന്ത്രി ആകുന്നത്.


+ There are no comments
Add yours