കൊച്ചി എളമക്കരയിൽ പതിനേഴുകാരനായ ആൺകുട്ടിയെ ഒരു കൂട്ടം കുട്ടികൾ ചേര്‍ന്ന് ദാക്ഷിണ്യമില്ലാതെ തല്ലിച്ചതച്ച സംഭവത്തിൽ പോലീസ് നടപടി ശക്തമാക്കി. സാംസ്കാരിക കേരളത്തെയാകെ നടുക്കിയ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ച 40 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

Estimated read time 0 min read

കൊച്ചി എളമക്കരയിൽ പതിനേഴുകാരനായ ആൺകുട്ടിയെ ഒരു കൂട്ടം കുട്ടികൾ ചേര്‍ന്ന് ദാക്ഷിണ്യമില്ലാതെ തല്ലിച്ചതച്ച സംഭവത്തിൽ പോലീസ് നടപടി ശക്തമാക്കി. സാംസ്കാരിക കേരളത്തെയാകെ നടുക്കിയ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ച 40 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റ് പ്രതികളോട് മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി

കൊച്ചി: നാടിനെ ഒന്നാകെ ഞെട്ടിച്ച എളമക്കര സംഭവത്തിലാണ് പോലീസ് ഇപ്പോൾ നിർണ്ണായക അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനേഴുകാരനായ ആൺകുട്ടിയെ കുട്ടികൾ ചേർന്ന് മൃഗീയമായി മർദ്ദിക്കുകയായിരുന്നു.

ഈ ആക്രമണത്തിന് ആസൂത്രണം നൽകുകയും കുട്ടികളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തത് അറസ്റ്റിലായ നാൽപ്പതുകാരിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്തുപതിനഞ്ചോളം വരുന്ന മറ്റ് കുട്ടികളും മുതിർന്നവരും നോക്കിനിൽക്കെയായിരുന്നു സംഭവം.

+ There are no comments

Add yours