വ്ലോഗർ യുവതിയുടെ കൊലപാതകം; കാമുകനായ മലയാളിക്കായി അന്വേഷണം
അസം സ്വദേശിനിയും വ്ലോഗറുമായ മായാ ഗോഗോയ് ബെംഗളൂരുവിൽ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകൻ കണ്ണൂർ സ്വദേശി ആരവുമായി യുവതി അപ്പാർട്മെന്റിൽ റൂം എടുത്തത് നവംബർ 23 നാണ്. 24ആം തീയതി യുവതി നെഞ്ചിൽ കൂത്തേറ്റ് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ശേഷം മൃതദേഹത്തോടൊപ്പം പ്രതി 2 ദിവസം കഴിഞ്ഞുവെന്നും പൊലീസ് പറയുന്നു. ആരവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


+ There are no comments
Add yours