വെടിനിർത്തൽ നിർദേ ശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു.

Estimated read time 1 min read

ജെറുസലേം: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധ
ഭീതി ഒഴിയുന്നു. അമേരിക്ക, ഫ്രാൻസ് തുട ങ്ങിയ രാജ്യങ്ങളുടെ വെടിനിർത്തൽ നിർദേ ശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു.

നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭയാണ് വെടിനി ർത്തൽ നിർദേശം അംഗീകരിച്ചത്. ഹിസ്ബു ള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറ ണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അം ഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ല ബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഇക്കാര്യം അറിയിച്ചു. വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെ ന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെ ന്നും വ്യക്തമാക്കി.

ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇ സ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.

ധാരണയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവി ച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതി രുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ ഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours