കൊല്ലം: വിപഞ്ചികയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, വിദേശത്തുള്ള ഭർതൃപിതാവ് മോഹനന് ഇടക്കാല ജാമ്യം. കേസിലെ മൂന്നാം പ്രതിയായ മോഹനന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തിയിട്ടുണ്ട്.
2025 ജൂലൈ ഒൻപതിനാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയായ നിതീഷും സഹോദരി നീതുവും ഇപ്പോഴും വിദേശത്ത് തുടരുകയാണ്.




+ There are no comments
Add yours