നെഹ്‌റുവിനെ ഏറ്റവും കൂടുതൽ വിമർശിച്ച അംബേദ്കറെയാണ് അദ്ദേഹം നിയമമന്ത്രിയാക്കിയത്: മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 0 min read

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള തർക്കങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജവഹർലാൽ നെഹ്‌റുവിനെ ഏറ്റവും കൂടുതൽ വിമർശിച്ചത് ഡോ. ബി.ആർ. അംബേദ്കറാണെന്നും, എന്നാൽ നെഹ്‌റു പ്രധാനമന്ത്രിയായപ്പോൾ അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന തയ്യാറാക്കാനുള്ള ചുമതലയും നെഹ്‌റു ഏൽപ്പിച്ചത് അംബേദ്കറെയായിരുന്നു. വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ ചേർത്തുപിടിക്കുകയാണ് നെഹ്‌റു ചെയ്തത്. ഇപ്പോഴായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഭരണഘടനയുടെ പുസ്തകം കയ്യിൽ കരുതാതെ താൻ നിയമസഭയിൽ പോകാറില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. അത് മുന്നിലിരിക്കുമ്പോൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ഇന്ന് നാമെല്ലാവരും നിരീക്ഷണത്തിലാണെന്നും സിസിടിവികളും മൊബൈൽ ഫോണുകളുമെല്ലാം നമ്മളെ പിന്തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാളിൽ പോയി തിരികെ വന്നാൽ ഉടൻ തന്നെ ഇന്ന സാധനങ്ങൾ വാങ്ങൂ എന്ന സന്ദേശമാണ് ഫോണിൽ വരുന്നത്. ഫ്രീഡം ഓഫ് എക്സ്പ്രഷൻ മാറി ഫ്രീഡം ഓഫ് തിങ്കിംഗ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. നമ്മുടെ ഫോൺ പോലും നിരീക്ഷണത്തിലായതിനാൽ താൻ ഇടയ്ക്കൊക്കെ കാര്യങ്ങൾ തെറ്റിച്ചു പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours