തിരുവനന്തപുരം: ഒരു രാജ്യത്തെ ഭരണഘടന ജനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അത് വെറും കടലാസ് കഷണങ്ങൾ മാത്രമായി മാറുമെന്ന് ആർ. ശ്രീലേഖ. ജനങ്ങൾക്കാണ് നമ്മുടെ ഭരണഘടന പ്രാധാന്യം നൽകിയിരിക്കുന്നത്. ഭാരതം എന്നത് മതേതരത്വം തന്നെയാണെന്നും, അതിനാൽ ‘മതേതരത്വം’ എന്ന വാക്ക് പ്രത്യേകം ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത അന്നുതന്നെ പലരും ചോദ്യം ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു.
മതേതരത്വം എന്ന പദത്തിന് ചിലർ നൽകിയ വ്യാഖ്യാനങ്ങളിലൂടെ സമത്വാവകാശം പലപ്പോഴും ഹനിക്കപ്പെട്ടു. സംവരണം അടക്കമുള്ളവ കൊണ്ടുവന്നത് ഇതിന് പിന്നാലെയാണ്. ഭരണഘടന ചൈനയിലെ റെഡ് ബുക്ക് പോലെ ഉയർത്തിപ്പിടിച്ച് നടക്കേണ്ട ഒന്നല്ലെന്നും രാഹുൽ ഗാന്ധി ചെയ്യുന്നതതാണെന്നും ശ്രീലേഖ വിമർശിച്ചു. ഭരണഘടന ഭഗവത്ഗീത പോലെ പവിത്രമായി സംരക്ഷിക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഭരണഘടനയെ റെഡ് ബുക്ക് പോലെ ഉയർത്തിപ്പിടിച്ച് നടക്കുന്നവർ അതിന്റെ ആമുഖത്തിൽ മാറ്റം വരുത്തിയതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചത് കോൺഗ്രസ് പാർട്ടി മാത്രമാണ്. കഴിഞ്ഞ 70 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചത് കോൺഗ്രസാണെന്ന് വ്യക്തമാകും. മതേതരത്വവും സോഷ്യലിസവും എന്തിനാണ് കൊണ്ടുവന്നതെന്ന് ചോദിച്ച അദ്ദേഹം, മതത്തിന്റെ പേരിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഭരണഘടന പറയുമ്പോൾ ഒബിസി സംവരണം എങ്ങനെയാണ് മതത്തിന്റെ പേരിലുള്ള സംവരണമായി മാറുന്നതെന്നും വിമർശിച്ചു.




+ There are no comments
Add yours