വീണ്ടും കുതിച്ചുയർന്ന് പൊന്ന്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

Estimated read time 0 min read

ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 1,920 രൂപ വർദ്ധിച്ച് 92,320 രൂപയായി. ഗ്രാമിന് 11,540 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. എന്നാൽ, ഇന്നത്തെ വർദ്ധനവ് വരും ദിവസങ്ങളിലും വില ഉയരുന്നതിന്റെ സൂചനയായി കണക്കാക്കാനാവില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നവംബർ അഞ്ചിന് പവന് 1,07,080 രൂപയായിരുന്ന സ്വർണവില കഴിഞ്ഞ ആഴ്ച ഒരു ലക്ഷം രൂപയിൽ താഴേക്ക് കൂപ്പുകുത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിലയെയും സ്വാധീനിക്കാറുണ്ട്. എങ്കിലും, അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതിനനുസരിച്ച് എല്ലായ്പ്പോഴും കേരളത്തിൽ വില വർദ്ധിക്കണമെന്നില്ല.

+ There are no comments

Add yours