സോഷ്യലിസത്തിനും മതേതരത്വത്തിനും എതിരായ മുഴുവൻ ഹർജികളും തള്ളി സുപ്രിംകോടതി
ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ പദങ്ങൾ കൂട്ടിച്ചേർത്തതിനെ ചോദ്യംചെയ്ത് സുബ്രഹ്‌മണ്യൻ സ്വാമി, അശ്വനികുമാർ എന്നിവർ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രിംകോടതി. ഭരണഘടന ഭേദഗതിക്കുള്ള പാർലമെൻ്റിൻ്റെ അധികാരം ആമുഖവും കൂടി ഉൾപ്പെടുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്. ഇത്രയും വർഷത്തിന് ശേഷം ഇപ്പോൾ എന്തിന് വന്നെന്നും, ഇന്ത്യൻ സോഷ്യലിസം ക്ഷേമ രാഷ്ട്രമാണെന്നും കോടതി കൂട്ടിച്ചേർത്തു.


+ There are no comments
Add yours