പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. രണ്ട് SIമാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു

Estimated read time 1 min read

പൊലീസിന് നേരെ ഗുണ്ടാ ആക്രമണ പൊലീസുകാർക്ക് പരിക്ക്

നെടുമങ്ങാട് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് ഗുണ്ടാസംഘം. ആക്രമണത്തിൽ സ്റ്റേഷനിലെ രണ്ട് SIമാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാപ്പാ കേസ് പ്രതി അനീഷിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അനീഷിന്റെ അനന്തിരവന്റെ ബർത്ത്ഡേ പാർട്ടിക്ക് ഗുണ്ടകൾ ഒത്തുകൂടിയത് അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം. അനീഷ് ഉൾപ്പെടെ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

+ There are no comments

Add yours