മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയി ടിച്ച് യുവാവിന് ദാരുണാന്ത്യം.മലപ്പുറം: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയി ടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരു തരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവിൽ ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തി ൽ സ്‌കൂട്ടർ യാത്രക്കാരനായ മുഹമ്മദ് സജാ സ് (18) ആണ് മരിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സജാ സിന്റെ ജീവൻ രക്ഷിക്കാനായില്ല. നിർത്തിയി ട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിലാ യി നിർത്തിയിരുന്ന സ്‌കൂട്ടറിൽ ടിപ്പർ ലോറി യിടിച്ചാണ് അപകടമുണ്ടായത്.
പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എ ത്തി മേൽ നടപടികൾ സ്വീകരിച്ചു. സജാസി ന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


+ There are no comments
Add yours