ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയം. വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.


+ There are no comments
Add yours