നടി തമന്ന വിവാഹിതയാകുന്നു.

Estimated read time 1 min read

നടി തമന്ന വിവാഹിതയാകുന്നു. കാമുകനും നടനുമായ വിജയ് വർമ്മയാണ് വരൻ. ഇരുവരുടെയും വിവാഹം അടുത്ത വർഷം തന്നെയുണ്ടാകുമെന്നും വിവാഹ തീയതി ഉടൻതന്നെ പ്രഖ്യാപിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി പ്രണയത്തിലാണ് താരജോഡികൾ.

അടുത്ത വർഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതായും അതിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ചതായും വിവരമുണ്ട്. തമന്നയും വിജയ് വർമ്മയും ഒരു പുതിയ വീട് തേടുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ തങ്ങളുടെ പ്രണയ ബന്ധത്തിൽ തുടരുന്ന മൗനം പോലെ ദമ്പതികൾ ഇതുവരെ വിവാഹ കാര്യത്തിലും ഒരു കാര്യവും പരസ്യമാക്കിയിട്ടില്ല. എന്നാൽ താരങ്ങൾ വിവാഹം സംബന്ധിച്ച് വളരെ ഗൗരവത്തോടെയാണ് സംസാരിക്കുന്നതെന്നാണ് ഇവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

2023-ൽ ലസ്റ്റ് സ്റ്റോറീസ് 2-ൻറെ റിലീസുമായി ബന്ധപ്പെട്ടാണ് തമന്നയും വിജയ് വർമ്മയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചത്. ഇരുവരും ഒന്നിച്ച് എത്തിയ ആദ്യത്തെ ചിത്രമായിരുന്നു ഈ ഒടിടി ചിത്രം. അടുത്തിടെ എല്ലാവർക്കും അറിയാമെങ്കിലും തങ്ങളുടെ ബന്ധത്തിൻറെ സ്വകാര്യത തങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന് തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് വർമ്മ പ്രതികരിച്ചിരുന്നു.

അതേ സമയം താരങ്ങൾ മുംബൈയിലാണ് തങ്ങളുടെ പുതിയ ഭവനം തേടുന്നത് എന്നാണ് വിവരം. ബോളിവുഡ് താരങ്ങൾ ഏറെ താമസിക്കുന്ന പാലി ഹിൽസിലാണ് താരങ്ങളും അപ്പാർട്ട്മെൻറ് അന്വേഷിക്കുന്നത് എന്നാണ് റിപ്പോർട്ട്. ‘സിക്കന്ദർ കാ മുഖന്ദർ’ എന്ന ചിത്രമാണ് തമന്നയുടെതായി ഇനി ഇറങ്ങാനുള്ളത്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഒരു തെഫ്റ്റ് ത്രില്ലറായ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസാകുന്നത്.

+ There are no comments

Add yours