അയ്യപ്പൻമാരുടെ ബസ് മറിഞ്ഞു
അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കണ്ണൂർ ചെറുതാഴം അമ്പല റോഡ് കവലയിലാണ് സംഭവം. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 6 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു


+ There are no comments
Add yours