പാലക്കാട്ട് വോട്ട് വർധിപ്പിച്ച് എൽഡിഎഫ്. ബിജെപിക്ക്  കനത്ത തിരിച്ചടി…

Estimated read time 0 min read

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് നട ന്ന പാലക്കാട്ട് വോട്ട് വർധിപ്പിച്ച് എൽഡിഎ ഫ്. സിപിഎം സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനിലൂടെയാണ് എൽഡിഎഫ് വോട്ട് വർധിപ്പിച്ചത്. 860 വോട്ടാണ് ഇത്തവണ ഇട തുപക്ഷത്തിന് മണ്ഡലത്തിൽനിന്നും അധി കം ലഭിച്ചത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സ്ഥാനാർഥി സി.പി. പ്രമോദിന് 36433 വോട്ടുകളാണ് ലഭിച്ചത്. ഈ കണക്കുക ൾ മറികടന്ന സരിൻ 37293 വോട്ടുകൾ നേടി.

അതേസമയം ബിജെപിക്ക് മണ്ഡലത്തിൽ ക നത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവ ണത്തേക്കാൾ 10,671 വോട്ടുകൾ ബിജെപിക്ക് നഷ്ടമായി. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ കളത്തിലിറക്കിയ ബിജെപി 50,220 വോട്ടുക ളാണ് വാരിക്കൂട്ടിയത്.

എന്നാൽ സി. കൃഷ്‌ണകുമാർ ഇത്തവണ ബി ജെപിക്കായി മണ്ഡലം പിടിക്കാനിറങ്ങിയ പ്പോൾ ബിജെപിക്ക് കാലിടറി. 39,549 വോട്ടുക ൾ മാത്രമാണ് കൃഷ്‌ണകുമാറിനു നേടാനായത്

+ There are no comments

Add yours