വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി.

Estimated read time 0 min read

വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി.

തുമ്ബോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയില്‍ വിവാഹിതരായത്.

ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തില്‍ ആവണിക്കു പരുക്കേറ്റത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്.

ആരോഗ്യനിലയില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയില്‍വച്ചു താലികെട്ടാൻ ഇരുവീട്ടുകാരും തീരുമാനിച്ചു. അതേസമയം ഓഡിറ്റോറിയത്തില്‍ സദ്യയും വിളമ്ബി. ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും അപകടത്തില്‍ പരുക്കേറ്റു. ഇവർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

+ There are no comments

Add yours