മിസ് തായ്‌ലന്‍ഡ് പ്രവീണര്‍ സിംഗിനെ പിന്തള്ളിയാണ് ഫാത്തിമ മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. മിസ് വെനസ്യൂല സ്‌റ്റിഫാനി അബലസലിയാണ് സെക്കന്‍റ് റണ്ണറപ്പ്.
വിജയികളെ മിസ് യൂണിവേഴ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. വിജയിയെ അഭിനന്ദിച്ച് പ്രത്യേക ഒരു കുറിപ്പും ടീം പങ്കുവച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാണിക വിശ്വകർമയ്ക്ക് ആദ്യ 12 സ്ഥാനങ്ങളില്‍ ഇടം നേടാൻ കഴിയാതെ വന്നത് ഇന്ത്യയ്ക്ക് നിരാശയായി. 2021-ല്‍ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യക്കായി വിശ്വസുന്ദരിപ്പട്ടം നേടിയത്. ഈ വർഷത്തെ വിധികർത്താക്കളുടെ പാനലില്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും അംഗമായിരുന്നു.


+ There are no comments
Add yours