തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സസ്പെൻസുകൾ നിറഞ്ഞ പാലക്കാട് മണ്ഡലത്തിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. കോൺഗ്രസിൽ നിന്ന് പുറത്തുപോയി പി. സരിൻ ഇടതു സ്ഥാനാർഥിയായത്, സിപിഎം ഉയർത്തിയ നീല ട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോൺഗ്രസ് പ്രവേശം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തിൽ നിറഞ്ഞ് നിന്നത്.
പരസ്യപ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകൾ തങ്ങളുടേതാക്കാൻ മത്സരിക്കുകയായിരുന്നു മുന്നണികൾ. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിൻ്റെയും പരകോടിയിലാണ്.


+ There are no comments
Add yours