ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു; കേരള സർവകലാശാലയിൽ ഇടത് സിൻഡിക്കേറ്റിന്റെ ബഹിഷ്കരണം

Estimated read time 0 min read

കേരള സർവകലാശാലയുടെ പ്രത്യേക ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. മന്ത്രി റോജി എം. ജോൺ, വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നടൻ മധു, കവി ശ്രീകുമാരൻ തമ്പി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, ശാസ്ത്രജ്ഞൻ ഡോ. കെ. രാധാകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ സർവകലാശാലയുടെ പ്രത്യേക ബിരുദം സമ്മാനിച്ചു.

അതേസമയം, ബിരുദദാന ചടങ്ങിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കിയതിലും സർവകലാശാലയിലെ അക്കാദമിക, ഭരണ പ്രതിസന്ധികളിലും പ്രതിഷേധിച്ച് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പരിപാടി പൂർണ്ണമായും ബഹിഷ്കരിച്ചു. വിപിൻ വിജയൻ എന്ന ദളിത് വിദ്യാർത്ഥിയുടെ ഡോക്ടറേറ്റ് ബിരുദം വി.സി ഒരു വർഷത്തിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

+ There are no comments

Add yours