ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

Estimated read time 0 min read

മാർക്കറ്റിൽ നിന്നോ മാളുകളിൽ നിന്നോ വാങ്ങുന്ന മീനുകൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് എത്രപേർക്കറിയാം? ഫ്രഷായ മീനുകൾ പോലും കൂടുതൽ ദിവസം ഫ്രിഡ്ജിൽ വെച്ചാൽ ഫുഡ് പോയിസൺ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പച്ചമീനിലും പാകം ചെയ്ത മീനിലും ബാക്ടീരിയകൾ അതിവേഗം വളരും. അതിനാൽ ഫ്രിഡ്ജിലെ താപനിലയും മീൻ സൂക്ഷിക്കുന്ന സമയവും വളരെ പ്രധാനമാണ്. മീനിന്റെ ഇനവും പാകം ചെയ്ത രീതിയും അനുസരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട സമയത്തിലും വ്യത്യാസമുണ്ട്:

  • ഫ്രഷ് മീൻ (ഫ്രീസറിൽ അല്ലാതെ): 48 മണിക്കൂർ (രണ്ട് ദിവസം) വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
  • ഫ്രീസറിൽ: പരമാവധി രണ്ട് മുതൽ മൂന്ന് ദിവസം വരെ സൂക്ഷിക്കാം.
  • പാകം ചെയ്ത മീൻ: കറിവെച്ചതോ വറുത്തതോ ആയ മീനുകൾ ഒന്നോ രണ്ടോ ദിവസം മാത്രമേ ഫ്രിഡ്ജിൽ വെക്കാൻ പാടുള്ളൂ.
  • ചെമ്മീൻ, കണവ: ഇവ ഫ്രഷായി വാങ്ങിയാൽ അധികദിവസം ഫ്രിഡ്ജിൽ വെക്കാതെ എത്രയും വേഗം പാകം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മീനിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടാനും കാരണമാകും. അതിനാൽ, എളുപ്പത്തിന് വേണ്ടി മീൻ വാങ്ങി ദിവസങ്ങളോളം ഫ്രിഡ്ജിൽ വെക്കുന്ന ശീലം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

+ There are no comments

Add yours