കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലുണ്ടായ നെറ്റ് വർക്ക് തകരാർ ഇതുവരെ പരിഹരിക്കാനായിട്ടില്ല. ഇതേത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന മുഴുവൻ സർവകലാശാലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അതേസമയം, വിദ്യാർത്ഥികളുടെ ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
നെറ്റ് വർക്ക് സംവിധാനം തകർന്നതിനെ തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളും സർവകലാശാല നേരത്തെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങളെല്ലാം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണ്.




+ There are no comments
Add yours