നോയിഡയിലെ ഭക്ഷണശാലകളിൽ വൻ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം

Estimated read time 1 min read

നോയിഡ: നോയിഡയിൽ ഭക്ഷണശാലകളിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സെക്ടർ 125-ൽ പ്രവർത്തിക്കുന്ന ‘കൃഷ്ണ ഫുഡ് പോയിന്റ്’ എന്ന ഹോട്ടലിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തുള്ള അഞ്ചിലധികം ചായക്കടകളിലേക്കും മറ്റ് ലഘു ഭക്ഷണശാലകളിലേക്കും തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ.ടി ഓഫീസുകളും പ്രവർത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. താൽക്കാലിക കടകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം ആറ് യൂണിറ്റുകളുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്.

രക്ഷാപ്രവർത്തനത്തിനിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours