വ്യാജ ഇമെയിൽ സന്ദേശങ്ങളിലൂടെ ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ അപഹരിച്ചത്.
ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റാലിയൻ കമ്പനിയായ ‘ഐ.ഇ പാർക്ക് എസ്.ആർ.എൽ’ (IE Park S.R.L) എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇറ്റാലിയൻ കമ്പനിയാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് പ്രതികൾ ഈ വൻ തുക കൈക്കലാക്കിയത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.





+ There are no comments
Add yours