സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി മാറി. വെള്ളിയാഴ്ച സ്പെയിനിലെ ഒവീഡോയിലുള്ള കാമ്പോമോർ തിയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലിയോനർ രാജകുമാരിയിൽ നിന്ന് അദ്ദേഹം 2026-ലെ പുരസ്കാരം ഏറ്റുവാങ്ങി. സ്പാനിഷ് രാജാവ് ഫെലിപ്പ് ആറാമനും ലെറ്റിസിയ രാജ്ഞിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെസിയുടെ കായിക രംഗത്തെ മികച്ച നേട്ടങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും, വിനയം, ടീം വർക്ക് എന്നീ ഘടകങ്ങളും പരിഗണിച്ചാണ് ഈ വലിയ അംഗീകാരം നൽകിയത്. ജൂൺ മൂന്നിനായിരുന്നു പുരസ്കാര പ്രഖ്യാപനം നടന്നത്.
2012-ൽ ഫുട്ബോൾ താരങ്ങളായ സാവി ഹെർണാണ്ടസിനും ഇക്കർ കാസില്ലസിനും സംയുക്തമായും, ലോകകപ്പ് വിജയത്തിന് ശേഷം 2002-ൽ ബ്രസീൽ ദേശീയ ടീമിനും ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഒരു ഫുട്ബോൾ താരത്തിന് വ്യക്തിഗത നേട്ടമെന്ന നിലയിൽ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം ലഭിക്കുന്നത് ഇതാദ്യമായാണ്.




+ There are no comments
Add yours