സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി നിലവിലെ 1600 രൂപ 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെൻഷൻ 2500 രൂപയാക്കുമെന്നാണ് LDF പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനം.



+ There are no comments
Add yours