ചോറ്റാനിക്കരയിൽ ജ്യേഷ്‌ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു.കാരണം

Estimated read time 0 min read

ക്രൂരം! ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

വാക്കുതർക്കത്തെത്തുടർന്ന് ചോറ്റാനിക്കരയിൽ ജ്യേഷ്‌ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠൻ മാണിക്യനെ ചോറ്റാനിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മാണിക്യൻ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അനുജൻ്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

+ There are no comments

Add yours